Saturday, 30 August 2008

എന്തിനാണിങ്ങനെ...?


ചില ജന്മങ്ങള്‍ അങ്ങനെയാണ്- സങ്കടക്കടല്‍ ഉള്ളിലിട്ട് നീറ്റി, ഉലകത്തോട് പുഞ്ചിരിച്ചങ്ങനെ കാണിക്കും; ഉള്ളിലെരിയുന്ന കനലിന് സൌന്ദര്യമെന്നു പേര്. ഏകാന്തത ഒരനുഗ്രഹമാണ് ഇവര്‍ക്ക്. - പ്രണാമം.

Friday, 29 August 2008

അച്ചാ..., ദാ... ഇവിടേം ഉണ്ടൊരു...


തോരാ മഴയിലും അച് ഛനോടൊപ്പം വരമ്പ് വക്കാനിറങ്ങിയതാണ്. മണ്ണിന്‍റെ മണം മറന്ന് തുടങ്ങിയ ഇന്നത്തെ ബാല്യങ്ങള്‍ക്ക് ഒരപവാദമാണ് കണ്ണനും ചീരാഗും. അന്യം നിന്ന് വരുന്ന ഒരു കാര്‍ഷിക സംസ്കൃതിയ്ക്ക് ഏറെ ഗൃഹാതുരമായൊരു കാഴ്ചയാണീ കുട്ടികള്‍.

കണ്ണാടി


പരല്‍ക്കുഞ്ഞുങ്ങള്‍ മൂപ്പെത്തിയില്ലെന്നറിയാം, വെറുതേ ഒന്നു കണ്ണാടി നോക്കാന്‍ വന്നതല്ലേ ഞാന്‍!...

ഇടവപ്പാതി കഴിഞ്ഞേ ഉള്ളൂ...

അക്കുറി അങ്ങനെ ആയിരുന്നു, കുളം കവിഞ്ഞൊഴുകി- വളരെ നേരത്തെ. ’വിരിപ്പി’ട്ടവരുടെ ചുണ്ടില്‍ ഓര്‍മ്മകള്‍ പുഞ്ചിരിയായി. കര്‍ക്കിടകത്തിലെ പത്തു വെയിലും ഇത്തവണ സമയം പാലിച്ചു. പത്തായം നിറഞ്ഞൊരു പൊന്നോണം ചിരിക്കുന്നു, കനവുകളില്‍.

ഏയ്, എന്നെയാവില്ല...

ഉണ്ണിമാമ ഫോട്ടോ പിടിക്കണത് മാമാടെ മരത്താക്കുന്യേ അല്ലാലോലേ... മരത്താക്കുന്യേ ഫോട്ടോ പിടിക്കുമ്പോ, ഉമ്മാടേന്ന് ഉടുപ്പ് മേടിച്ച് ഇടീച്ചിട്ട് പിടിച്ചാ മത്യേ... ഉണ്ണീടെ ചക്കര മാമല്ലേ...

ഒളിച്ചിരിക്കാനൊരിടം പോലും....?


’മോനേ, പൊത്തില്‍ വള്ളിജാതി വല്ലോം കാണും...’- ഉമ്മ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ, ഹൃദ്യ സൌന്ദര്യം ഉള്ളിലേക്കാവാഹിച്ച് ഞാനിവിടെയെങ്ങാനങ്ങിരുന്നോട്ടെ. ക്യാമറക്കണ്ണില്‍ ഉലകമെന്നെ കാണാതെ- Annual Performance Appraisal എത്തിച്ചേരാത്തിടങ്ങള്‍.

ഈറന്‍ + ഇറ = ഈറനിറ


ഒരു മഴക്കാല കുളിര്‍ക്കാഴ്ച, എനിക്കെത്രമേല്‍ ദാഹിക്കുന്നുവെന്നോ...

ഹരിതകം

ഈ മനോഹര തീരത്ത് തരുമോ?, ഇനിയൊരു ജന്മം കൂടി.

വാവോ...

ഉണ്ണിക്കൈക്കെടുക്കുവാന്‍, ഉണ്ണിവായ്ക്കുണ്ണാന്‍...

തളിര്

ചെടിച്ചട്ടിയില്‍ നിന്ന് ഇത്രേടം വരെ വളര്‍ന്നതിന്‍റെ അഹങ്കാരം. ഓരോ തളിരും എത്ര തലോടലേറ്റു കാണും, ഒന്ന് മൊട്ടിട്ട് കാണുന്നത് പോലും എത്രമേല്‍ മധുരിച്ചിരുന്നിരിക്കും.

ഞങ്ങളിലെ ഗൃഹാതുരര്‍ ഉറങ്ങുന്നിടം, ജീവിതം പഠിച്ച അമ്മവീട്.

അകലങ്ങളിലിരുന്ന് ഞങ്ങളുടെ ഗൃഹാതുരത പാകമായത് ഈ അമ്മ വീടിനെ ചുറ്റിപ്പറ്റിയായിരുന്നു, ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും വളര്‍ന്നത് ഇവിടെ ഒരു മടിത്തട്ടിലിലായിരുന്നു.